പാലക്കാട്: സിബിഎസ്ഇ സ്കൂൾ ജില്ലാ കലോത്സവത്തിന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ തിരിതെളിഞ്ഞു. കുട്ടികളുടെ ചെണ്ടമേളം, ബാന്റ്, ഘോഷയാത്ര തുടങ്ങി നിരവധി കലാകായികപ്രകടനങ്ങളോടുകൂടിയാണ് കലാമാമാങ്കത്തിന് തിരശീല ഉയർന്നത്. സിബിഎസ്ഇ പാലക്കാട് ജില്ലാ സഹോദയ പ്രസിഡന്റ് ഷാജി കെ.തയ്യിൽ ഉദ്ഘാടനം ചെയ്തു.
സെന്റ് റാഫേൽസ് വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സെന്റ് റാഫേൽസ് മാനേജർ ഫാ.ജോഷി പുലിക്കോട്ടിൽ, പ്രിൻസിപ്പൽ റവ. ഡോ.സനിൽ ജോസ്, പിഡിഎസ്എസ്സി ട്രഷർ പി.ഉണ്ണികൃഷ്ണൻ, പിടിഎ ഭാരവാഹികളായ മിനി ബാബു, വിൽസണ്‍ കരേറക്കാട്ടിൽ, ആർട്സ് സെക്രട്ടറി തന്മയ മനോജ്, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി ഗായത്രി സുരേഷ്, സിന്ധു ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.
55 വേദികളിലായി 2526 കുട്ടികളാണ് ആദ്യ ദിവസം കലോത്സവ ഇനങ്ങളിൽ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കം 28ന് സമാപിക്കും.
ഒന്നാം ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 272 പോയന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. മൗണ്ട് സീന പബ്ലിക് സ്കൂൾ 198 പോയന്റുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട്.
എംഇഎസ് ഇന്റർനാഷണൽ സ്കൂൾ പട്ടാന്പി 167 പോയന്റുകൾ നേടി മൂന്നാം സ്ഥാനത്താണ്.
സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
12:07 AM Sep 27, 2022 | Deepika.com