ഷൊർണൂർ: രാഹുൽ ഗാന്ധി അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടി ആദിവാസി ഉൗരുകളിൽ സന്ദർശനം നടത്താൻ രാഹുൽഗാന്ധി തന്നെയാണ് താല്പര്യം പ്രകടിപ്പിച്ചത്. പട്ടാന്പിയിൽ ആദിവാസി ഉൗരുകളിൽ നിന്നും എത്തിയ ഉൗരു മൂപ്പന്മാരും, കലാകാര·ാരുമായി ആശയവിനിമയം നടത്തിയതിനുശേഷമാണ് ഇവിടം സന്ദർശിക്കാനുള്ള തീരുമാനം രാഹുൽഗാന്ധി അറിയിച്ചത്. ഇക്കാര്യം പിന്നീട് നേതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് അറിയുക എന്ന ദൗത്യമാണ് സന്ദർശനം വഴി രാഹുൽഗാന്ധി ലക്ഷ്യം വയ്ക്കുന്നത്.
ഇതോടൊപ്പം ഇവരുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കുക എന്ന താൽപര്യം കൂടി സന്ദർശനത്തിന് പുറകിലുണ്ട്. അട്ടപ്പാടിയിൽ നിന്നും എത്തിയ കലാകാരന്മാരോടും ഉൗരു മൂപ്പന്മാരോടും ഏറെ താല്പര്യത്തോടു കൂടിയാണ് ഗോത്ര വിഭാഗത്തിന്റെ കാര്യങ്ങൾ രാഹുൽഗാന്ധി ചോദിച്ചറിഞ്ഞത്.
വി.ടി. ബൽറാം ആണ് ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ രാഹുൽ ഗാന്ധിക്ക് തർജമ ചെയ്തു കൊടുത്തത്. ആദിവാസി കലാകാരന്മാർ രാഹുൽഗാന്ധിക്ക് മുന്പിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവെക്കാൻ അവസരം തേടിയിരുന്നു. സമയക്കുറവ് നേരിട്ടുവെങ്കിലും ഇതിനും രാഹുൽ ഗാന്ധി അനുമതി നൽകി. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കണം എന്നാണ് രാഹുൽഗാന്ധി മുന്പോട്ടുവച്ച നിർദ്ദേശം. 20 പേർ അടങ്ങുന്ന സംഘമാണ് അട്ടപ്പാടിയിലെ 6 ഉൗരുകളിൽ നിന്നായി രാഹുൽ ഗാന്ധിയെ സന്ദർശിക്കാൻ ഇന്നലെ പട്ടാന്പിയിൽ എത്തിയത്.
അട്ടപ്പാടി സന്ദർശിക്കാൻ താത്പര്യമറിയിച്ച് രാഹുൽ ഗാന്ധി
12:07 AM Sep 27, 2022 | Deepika.com