ഷൊർണൂർ: ഫുട്ബോളുമായി കുട്ടിക്കൂട്ടം.. പന്ത് തട്ടി രാഹുൽ. പട്ടാന്പിയിലേക്കുള്ള ജോഡോ യാത്രക്കിടെയാണ് ഒരു കൂട്ടം കുട്ടികൾ ഫുട്ബോളുകളുമായി രാഹുലിനെ വഴിയരികിൽ കാത്തുനിന്നിരുന്നത്.
നാളെയുടെ പെലെയേയും, മറഡോണയേയും, മെസിയേയുമെല്ലാം അവഗണിച്ചു മുന്നോട്ട് പോകാൻ രാഹുലിനായില്ല. ഇവരെ അദ്ദേഹം ചേർത്തു പിടിച്ചു പന്തുരുട്ടാൻ ആവശ്യപ്പെട്ടു.
നടന്നു കൊണ്ട് തന്നെ രാഹുൽഅവർക്കൊപ്പം പന്തു തട്ടി. ഉയർന്നുപൊങ്ങിയ പന്തിനെ ഹെഡ് ചെയ്തു. ഫുട്ബോൾ കളിക്കാൻ ഒരു പന്ത് മാത്രമേ ആവശ്യമു ള്ളുവെന്നും എന്തിനാണ് എല്ലാവരുടേയും കൈകളിൽ പന്തുകളെന്നും അദ്ദേഹം ചിരിച്ചു കൊണ്ടാരാഞ്ഞു.
രാഹുലുമായി പന്ത് തട്ടിയതിന്റെ ആഹ്ളാദ തിമിർപ്പിലായിരുന്നു കുട്ടികൂട്ടം.
ഫുട്ബോൾ കളിക്കാരുമായി സെൽഫിക്ക് രാഹുൽ പോസ് ചെയ്തതോടെ ഇന്ത്യൻ ടീമിൽ പ്രവേശനം കിട്ടിയതിനെക്കാൾ സന്തോഷത്തിലാണ് ഇവർ മടങ്ങിയത്.
ഫുട്ബോളുമായി കുട്ടിക്കൂട്ടം.. പന്തുതട്ടി രാഹുൽ
12:07 AM Sep 27, 2022 | Deepika.com