മുണ്ടൂർ : യുവക്ഷേത്ര കോളജിലെ ഐക്യുഎസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാക് മോക്ക് വിസിറ്റിന് പിയർ ടീം മെംബേഴ്സായ റവ.ഡോ. ഗിൽസണ്‍ സിഎംഐ, ഡോ.ടി.എം. ജോസഫ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി കോളജ് പ്രസന്റേഷനും വിവിധ വിഭാഗം മേധാവിമാർ ഡിപ്പാർട്ട്മെന്റ് പ്രസന്റേഷനും നിർവഹിച്ചു. തുടർന്ന് മോക്ക് പിയർ ടീം മെംബേഴ്സ് യുവരാഗം ഹാളിൽ വിവിധ വിഭാഗം വിദ്യാർത്ഥികളുമായി സംവദിക്കുകയും അതിനു ശേഷം ഡിപ്പാർട്ട്മെന്റ് സന്ദർശിക്കുകയും ചെയ്തു.
ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കണം
പാലക്കാട് : ജില്ലയിലെ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് ആർടിഒ നിർദേശിച്ചു. ജില്ലയിൽ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതായി യാത്രക്കാരിൽ നിന്ന് പരാതികൾ ലഭിക്കുന്നതിനാൽ എല്ലാ ഓട്ടോറിക്ഷകളിലും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിയമാനുസരണമുള്ള ചാർജ് മാത്രമേ ഈടാക്കാവൂ എന്നും ആർ.ടി.ഒ. അറിയിച്ചു. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി.
യുവക്ഷേത്ര കോളജിൽ നാക് മോക്ക് വിസിറ്റ്
12:07 AM Sep 27, 2022 | Deepika.com