കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 2022 അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ ഉന്നത വിജയം കൈവരിച്ച കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളെ അനുമോദിച്ചു. അട്ടിപ്പേറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങളും കാഷ് അവാര്‍ഡും നല്കി. ഇവിടെ പരിശീലനം നല്കുന്ന ഏഴു ട്രേഡുകളിലും അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത പരിശീലനാര്‍ഥികള്‍ നൂറുശതമാനം വിജയം വരിച്ചു. അതില്‍ 112 പേര് 80 ശതമാനത്തിന് മേല്‍ മാര്‍ക്കും, 31 പേര് 90 ശതമാനത്തിനും മുകളില്‍ മാര്‍ക്കും കരസ്ഥമാക്കി.
ഉന്നതം വിജയംനേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച ലിറ്റില്‍ ഫ്ളവര്‍ എൻജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐടിഐ കോഴ്സുകള്‍ക്കു പുറമേ, വിവിധങ്ങളായ ആറു ട്രേഡുകളില്‍ അഡ്വാന്‍സ്ഡ് ട്രെയ്നിംഗും നല്കിവരുന്നു. നൂറുശതമാനവും പ്ലേസ്മെന്റ് ഉറപ്പു നല്കുന്ന ഇതില്‍ ചേര്‍ന്ന് പരിശീലനം നടത്തുന്ന നിരവധി വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും വിദേശരാജ്യങ്ങളിലേക്ക് ജോലി ലഭിച്ചുപോകുന്നതെന്ന് കോളജ് അധികൃതർ പറഞ്ഞു.
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു
11:58 PM Sep 26, 2022 | Deepika.com