കു​ഴി​യി​ൽ വീ​ണ് നിയന്ത്രണംവിട്ട ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

11:57 PM Sep 26, 2022 | Deepika.com
കോ​ല​ഞ്ചേ​രി: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ലെ വ​രി​ക്കോ​ലി​യി​ൽ കു​ഴി​യി​ൽ വീ​ണ് നിയന്ത്രണംവിട്ട​തി​നെതു​ട​ർ​ന്ന് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തൊ​ടു​പു​ഴ സ്വ​ദേ​ശി വി.​ആ​ർ. ഗി​രീ​ഷ്, മീ​മ്പാ​റ സ്വ​ദേ​ശി എ​ബി പോ​ൾ എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളി​ൽ വീ​ണി​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ അ​പ​ക​ട​മു​ണ്ടാ​യ വ​രി​ക്കോ​ലി​യി​ൽ നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഒ​ട്ട​ന​വ​ധി പ്ര​ധി​ഷേ​ധ​ങ്ങ​ളും ഇ​തി​നോ​ട​കം ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ​താ​ണ്.