പുൽപ്പള്ളി: ചീയന്പം തീർത്ഥാടന കേന്ദ്രത്തിലെ പരിശുദ്ധ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബൈബിൾ കണ്വൻഷൻ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
മനുഷ്യന് ദൈവത്തെ കൂടാതെ നിലനിൽക്കുന്നതിന് ആധുനിക ജീവിത സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. അജു ചാക്കോ, ടി.ടി. വർഗീസ്, പി.വൈ. യൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു. വട്ടത്തുവയൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ നേതൃത്വം നൽകുന്ന കണ്വൻഷൻ 30ന് സമാപിക്കും.
കാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡ് നൽകുന്നു.
അപേക്ഷകർ അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബർ 15 നകം ജില്ലാ ഓഫീസിൽ അപേക്ഷിക്കണം. ഫോണ്‍: 04936 206878.
ബൈബിൾ കണ്‍വൻഷനു തുടക്കമായി
11:43 PM Sep 26, 2022 | Deepika.com