കല്ലോടി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 28 ന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെഞ്ചിരിപ്പ് കർമവും സമ്മേളന ഉദ്ഘാടനവും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും.
ഐടി, സയൻസ് ലാബ് ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎയും സ്കൂൾ ബസ് ഫളാഗ് ഓഫ് ടി. സിദ്ദിഖ് എംഎൽഎയും ലൈബ്രറി ആൻഡ് കൗണ്‍സലിംഗ് റൂം ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും നിർവഹിക്കും. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ബിജു മാവറ, പ്രിൻസിപ്പൽ എ.വി. ബ്രിജേഷ് ബാബു, ബിനു എം. രാജൻ, കെ.ജെ. ജാക്വിലിൻ, നജീബ് മണ്ണാർ എന്നിവർ പങ്കെടുത്തു.
കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം നാളെ
11:43 PM Sep 26, 2022 | Deepika.com