തിരുവനന്തപുരം : ലഹരിക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന "യോദ്ധാവ്' എന്ന കർമ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് രാവിലെ ഒൻപതിന് സെന്റ് ജോസഫ് ഹൈസ്കൂളിൽ നടത്തുന്ന ചടങ്ങിൽ നിർവഹിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
"ലഹരി മുക്ത തലമുറക്കായി അണിചേരാം, കരുതലായി, കാവലായി നമുക്ക് കൈകോർക്കാം' എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് വിദ്യാർഥികളേയും അധ്യാപകരേയും രക്ഷകർത്താക്കളേയും അണിനിരത്തി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ ഹെഡ് മാസ്റ്റർ, മറ്റ് അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ, എസ്പിസി കേഡറ്റുകൾ തുടങ്ങിയവർ മനുഷ്യ ചങ്ങലയിൽ കണ്ണികളാവും.
ലഹരിക്കെതിരേ "യോദ്ധാവ്' പദ്ധതി: ഉദ്ഘാടനം ഇന്ന്
11:29 PM Sep 26, 2022 | Deepika.com