തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ നടത്തിയ ലോക ഫാര്‍മസിസ്റ്റ് ദിനം ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ പ്രവര്‍ത്തനം ആരോഗ്യ സമ്പന്നമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നെന്നും അവരുടെ സേവനങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം ഫാര്‍മസിസ്റ്റ് ദിന സന്ദേശത്തില്‍ പറഞ്ഞു. ക്ലിനിക്കല്‍ ഫാര്‍മക്കോളജിസ്റ്റ് അക്ഷയ ഫാര്‍മസിസ്റ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആശുപത്രിയിലെ മികച്ച ഫാര്‍മസിസ്റ്റിനുള്ള പുരസ്കാര വിതരണവും ഫാര്‍മസിസ്റ്റുകളുടെ കലാപരിപാടികളും ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. ഫാര്‍മസി മാനേജര്‍ എസ്.എം. ശ്രീജിത്ത്, ഡോ. ഉണ്ണികൃഷ്ണന് (സീനിയര്‍ വാസ്കുലര്‍ സര്ജന്), മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്രന് പൊതുവാള്, സിഎല്‍ഒ രാധാകൃഷ്ണന് നായര്‍, പര്‍ച്ചേസ് മാനേജര്‍ അജയ്ഘോഷ്, എച്ച്ആര്‍ മാനേജര്‍ ദേവികൃഷ്ണ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്യുടിയിൽ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു
11:29 PM Sep 26, 2022 | Deepika.com