കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം കുവൈത്ത് ഇന്ത്യന്‍ എംബസ്സി വിപുലമായി ആഘോഷിച്ചു.രാവിലെ ഒമ്ബത് മണിക്ക് കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം ദേശീയ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. എംബസി ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാഷ്ട്രപതിയുടെ സന്ദശം അംബാസിഡര്‍ വായിച്ചു.
ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ആഘോഷം ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും ആയിരങ്ങളാണ് തല്‍സമയം പരിപാടികള്‍ കണ്ടത്. ആഘോഷത്തോട് അനുബന്ധിച്ച് വൈകീട്ട് ആറിന് ഇന്ത്യൻ സംഗീതപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യന്‍ എംബസിയില്‍ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു
12:28 PM Jan 27, 2021 | Deepika.com