അമ്പലപ്പുഴ: തെരുവുനായ ഭീതിയിൽ അന്പലപ്പുഴ റെയിൽവേ സ്റ്റേഷൻ. കാടുപിടിച്ചു കിടക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്തും റോഡിലുമൊക്കെ നിരവധി തെരുവുനായ്ക്കളാണ് സ്വൈരവിഹാരം നടത്തുന്നത്.
രാവിലെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഭീതിയോടെയാണ് ഇവിടേക്ക് എത്തുന്നത്. ഇരുചക്രവാഹനക്കാരായ യാത്രക്കാരെപ്പോലും നായ്ക്കൾ വെറുതെ വിടാറില്ല. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കാടുകളിൽ മാലിന്യം ഓരോ ദിവസവും കുന്നുകൂടുന്നതാണ് തെരുവു നായ ശല്യം വർധിക്കാൻ കാരണമാകുന്നത്.
ഇതിനു പരിഹാരമായി കാടുപിടിച്ചു കിടക്കുന്ന പരിസരം ശുചീകരിക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം
10:42 PM Sep 26, 2022 | Deepika.com