ഫ്രീഡം വാളുമായി എന്‍എസ്എസ് വിദ്യാര്‍ഥികള്‍
10:42 PM Sep 26, 2022 | Deepika.com
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ മതിലില്‍ സ്വാതന്ത്ര്യസമര ചരിത്ര സംഭവങ്ങള്‍ വരച്ചുചേര്‍ത്തു. 400 ചതുരശ്ര അടിയിലായി വട്ടമേശ സമ്മേളനം, പൂര്‍ണ സ്വരാജ് പ്രഖ്യാപനം, ബര്‍ഡോലി സത്യഗ്രഹം, വാഗണ്‍ ട്രാജഡി, ദണ്ഠി യാത്ര തുടങ്ങിയ സംഭവങ്ങളും ഗാന്ധിജി, നെഹ്റു തുടങ്ങി സ്വാതന്ത്ര്യസമര നേതാക്കന്മാരുമാണ് വിദ്യാര്‍ഥികളുടെ കരവിരുതിനാല്‍ സ്കൂള്‍ ചുമരില്‍ വരച്ചത്. ഫ്രീഡം വാള് എന്ന് പേരില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ മാത്യുകുട്ടി വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ ഫിലിപ്സണ്‍. ജെ, വോളന്റിയര്‍ ലീഡര്‍മാരായ ശ്രീരാഗ് സജീവ്, അതുല്യ പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.