മുതുകുളം വിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ
10:42 PM Sep 26, 2022 | Deepika.com
ഹരിപ്പാട്: ജില്ലാ ജൂണിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മുതുകുളം വിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. മുതുകുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മുതുകുളം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളം കേരള സ്പോർട്സ് അക്കാഡമി രണ്ടാം സ്ഥാനവും മുതുകുളം ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പല്ലന എംകെഎഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി കേരള സ്പോർട്സ് അക്കാദമിയിലെ അഖിലേഷ് ബിജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കായികതാരമായി മുതുകുളം വിഎച്ച്എസ്എസിലെ അനഘ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം എ. ശോഭ ഉദ്ഘാടനം ചെയ്തു.