എടത്വ: വഴിയോരത്തുനിന്ന് കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ. പച്ച-ചെക്കിടിക്കാട് ലൂർദ്മാതാ ഹൈസ്കൂൾ വിദ്യാർഥികളായ കെവിൻ തോമസ്, ഷിബിൻ ചാക്കോ ഷാജി എന്നിവർക്കാണ് പച്ച ജംഗ്ഷനു സമീപത്തുവച്ച് 2180 രൂപ കളഞ്ഞുകിട്ടിയത്. മരംവെട്ട് തൊഴിലാളി പോച്ച തുണ്ടുപറമ്പിൽ റോയിയുടെ പണമാണ് നഷ്ടപ്പെട്ടത്. സ്കൂൾ അധ്യാപകരായ മേരിക്കുട്ടി, സിസ്റ്റർ ലിനെറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ പണം ഉടമയ്ക്കു കൈമാറി. മാതൃക പ്രവർത്തനം നടത്തിയ വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടത്തി.
കുടുംബ ഐക്യ സമ്മേളനം
ചെട്ടിക്കാട്: കുടുംബസംഗമത്തിലൂടെ പൂർവിക തലമുറകളെ ഉൾക്കൊള്ളുവാൻ കഴിയുമെന്ന് പൂങ്കാവ് പള്ളി വികാരി റവ. ഡോ. ജോസി കണ്ഠനാട്ടുതറ. വലിയവീട്ടിൽ കുടുംബ ഐക്യസമ്മേളനം ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ വി. സി. ഉറുമീസ് അധ്യക്ഷത വഹിച്ചു. രക്ഷധികാരി ഫാ. ആന്റണി വലിയവീട് പ്ലസ് ടു പാസായ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. പൂങ്കാവ് പള്ളി സഹവികാരി ഫാ. ബെനസ്റ്റ് ചക്കാലയ്ക്കൽ, ആത്മീയ ഉപദേഷ്ടാവ് വി.വി. അഗസ്റ്റിൻ, വി.എ. ജയിംസ് എന്നിവർ പ്രസംഗിച്ചു.
കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കു നൽകി വിദ്യാർഥികൾ
10:42 PM Sep 26, 2022 | Deepika.com