എടത്വ: തിരുപനയന്നൂര്ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിനു തുടക്കമായി. സ്നേഹഭവനിലെ അന്തേവാസികള്‍ക്ക് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചഭക്ഷണ വിതരണ കര്‍മവും ഉദ്ഘാടനം ചെയ്തു. ശ്യാംജി ഭാസി ഇത്തിത്താനം, രഞ്ചിത ബിജു മാമ്പുഴക്കരി എന്നിവരുടെ നേതൃത്വത്തില്‍ വയലിന് കച്ചേരി നടത്തി. ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം യുആര്‍എഫ് ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചതിന്റെ വിളംബരം ഇന്ന് മൂന്നിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും.
യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. ഗിന്നസ് സുനില്‍ ജോസഫ്, ഏഷ്യ ജൂറി ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര്‍ അംഗികാര മുദ്രയും ഫലകവും സമ്മാനിക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിക്കും. ബിനു ഐസക്ക് രാജു, അജിത്ത് കുമാര്‍ പിഷാരത്ത്, ബിനു സുരേഷ്, രവീന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
റേഷൻ ചില്ലറ വ്യാപാരികൾ
ധർണ നടത്തി
മങ്കൊമ്പ്: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം ചെയ്ത ഇനത്തിൽ കുടിശികയുള്ള കമ്മീഷൻ നൽകുക, സർക്കാർ പ്രഖ്യാപിച്ച ഉൽസവ ബത്ത അനുവദിക്കുക, മണ്ണെണ്ണ വാതിൽപ്പടി വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ കുട്ടനാട് താലൂക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാഫീസ് മാർച്ചും ധർണയും നടത്തി.
ജോസ് കാവനാട്, എം. വിശ്വനാഥ പിള്ള, തോമസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷ്ണശിലാ ധ്വജം: യുആര്‍എഫ് ലോക റിക്കോര്‍ഡ് പ്രഖ്യാപനം ഇന്ന്
10:42 PM Sep 26, 2022 | Deepika.com