കളമശേരി: കളമശേരി എയർപോർട്ട് -സീപോർട്ട് റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം ചവറ വടക്കുംഭാഗം ലെനിൻ വില്ലയിൽ ഹെബിൻ സ്റ്റീഫൻ (23) ആണ് മരിച്ചത്. കളമശേരി എച്ച്എംടി കോളനിയിലെ ബന്ധുവീട്ടിൽ വന്നതാണ് ഹെബിൻ. കാറിൽ കൊല്ലത്തു നിന്നു വന്ന ഹെബിൻ ബൈക്കുമായി പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം . ഉടൻ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചവറയിലക്ക് കൊണ്ടുപോയി. അച്ഛൻ: സ്റ്റീഫൻ, അമ്മ: പരേതയായ ഹേമ. സഹോദരങ്ങൾ: ലെനിൻ, രഞ്ജിനി.
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
10:09 PM Sep 26, 2022 | Deepika.com