യുവാവിനെ ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
01:13 AM Sep 26, 2022 | Deepika.com
മെഡിക്കല്‍കോളജ്: ബന്ധുവീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് ശ്രീവരാഹം മുട്ടത്തറ തെക്കേ മാമ്പഴ വീട്ടില്‍ രാമന്‍കുട്ടി നായരുടെ മകന് രാജ്മോഹന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് പാപ്പനംകോട്ടെ ഒരു ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് മുമ്പ് രാജ്മോഹന്‍ സോഷ്യല്‍മീഡിയയില്‍ ലൈവ് വന്നിരുന്നു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി കരമന പോലീസ് അറിയിച്ചു. രാജ്മോഹന്‍ ഭാര്യയും ഒരു കുഞ്ഞുമുണ്ട്. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍.