ഹോളിഫാമിലി സ്കൂള്‍ കലോത്സവത്തിന് തുടക്കം
01:05 AM Sep 26, 2022 | Deepika.com
രാജപുരം: ഹോളി ഫാമിലി സ്കൂള്‍ കലോത്സവം മാനേജര്‍ ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാകരന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് ഒ.എ എബ്രഹാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ് നന്ദിയും പറഞ്ഞു. 40 ഇനങ്ങളിലായി നടക്കുന്ന കലാപരിപാടികള്‍ ഇന്നും തുടരും.ഹോളി ഫാമിലി എഎല്‍പി സ്കൂളിലും സ്കൂള്‍തല കലോത്സവം നടന്നു. മുഖ്യാധ്യാപകന്‍ കെ.ഒ.എബ്രഹാം, ആര്‍ട്സ് കണ്‍വീനര്‍ ശ്രുതി ബേബി, അധ്യാപകരായ ഷൈബി എബ്രഹാം, സോണി കുര്യന്, അനില തോമസ്, ചൈതന്യ ബേബി, ഷീജ ജോസ്, ഡോണ്‍ സി. ജോജോ, ആതിര ലിറ്റി ബാബു എന്നിവര്‍ നേതൃത്വം നല്കി.