കാസർഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പ് മുതിര്‍ന്നവര്‍ക്ക് വേണ്ടി നടത്തിയ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജില്ലയില്‍ 85 ശതമാനം പേര് വിജയിച്ചു. സാക്ഷരത മിഷന് മുഖേന ജില്ലയില്‍ നിന്നും ഒമ്പത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായി 404 പേരാണ് ഓഗസ്റ്റ് 13 മുതല്‍ 20 വരെ നടത്തിയ പരീക്ഷ എഴുതിയത്. ഇതില്‍ 348 പേര് വിജയിച്ചു.
മലയാളം വിഭാഗത്തില്‍ പരീക്ഷ എഴുതിയ 302 പേരില്‍ 259 പേരും, കന്നഡ വിഭാഗത്തില്‍ 102ല്‍ 89 പേരും വിജയിച്ചു. കെ.ശോഭനകുമാരി(കാസര്‍ഗോഡ് ജിഎച്ച്എസ്എസ്), എം.എസ്.സുമയ്യ(ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ്), കെ.നാസില നിസാം(തൃക്കരിപ്പൂര്‍ ജിഎച്ച്എസ്എസ്) എന്നിവര്‍ ഉന്നത ഗ്രേഡ് നേടി വിജയിച്ചു.
ഹയര്‍ സെക്കന്‍ഡറി തുല്യത: ജില്ലയില്‍ 85 ശതമാനം വിജയം
01:05 AM Sep 26, 2022 | Deepika.com