കാസര്‍ഗോഡ്: ഗവ.കോളജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എംഎ അറബിക് (2), എംഎസ് സി കെമിസ്ട്രി (1), എംഎസ് സി മാത്തമാറ്റിക്സ് (2), എംഎസ് സി ജിയോളജി (1), പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എംഎസ് സി മാത്തമാറ്റിക്സ് (1) വിഷയങ്ങളിലാണ് സീറ്റുകളുള്ളത്. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 10.30ന് പ്രിന്‍സിപ്പൽ മുമ്പാകെ എത്തണം.
മഞ്ചേശ്വരം: ഗോവിന്ദപൈ സ്മാരക ഗവ.കോളജില്‍ ഒന്നാം വര്‍ഷ എംകോം കോഴ്സില്‍ ഇഡബ്ല്യുഎസ്, അംഗപരിമിതര്‍ എന്നീ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഇന്നു രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04998 272670.
സീറ്റൊഴിവ്
01:05 AM Sep 26, 2022 | Deepika.com