ഖാദി വില്പനശാലയിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം
01:02 AM Sep 26, 2022 | Deepika.com
ചെറുവത്തൂർ: മടക്കരയിലെ ഖാദി വില്പന ശാലയ്ക്ക് തീ പിടിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു. കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മുഴക്കീലിലെ എ.ഷേർളിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സ്ഥലം സന്ദർശിച്ചു.