കൂത്തുപറമ്പ്: പാനൂർ പാറാട് എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബാക്രമണം.
എസ്ഡിപിഐ കുന്നോത്തുപറമ്പ് പഞ്ചായത്ത് സെക്രട്ടറി അജ്മലിന്റെ നോർത്ത് പാറാട്ടെ വീടിനുനേരെ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ബോംബേറുണ്ടായത്.വീട്ടിലേക്കു കയറുന്ന കോണിപ്പടിയിൽ പതിച്ച് ബോംബ് പൊട്ടി. സ്ഫോടനത്തിൽ കോണിപ്പടിയും വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ പിന്നീടും ബോംബേറ് നടന്നു. ഉഗ്രശേഷിയുള്ള ഒരു പൊട്ടാത്ത ബോംബ് വീടിനു സമീപത്തുനിന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി.
ഇത് ബോംബ് സ്ക്വാഡ് എസ്ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി നിർവീര്യമാക്കി. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീടിനുനേരെ ബോംബേറ്
01:02 AM Sep 26, 2022 | Deepika.com