തൃക്കരിപ്പൂര്‍: കേരള പ്രീമിയര്‍ ലീഗ് യോഗ്യതാമത്സരങ്ങള്‍ക്ക് നടക്കാവിലെ രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ തുടക്കമായി. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ടോം ജോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വീരമണി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എം.മനു, ഡിഎഫ്എ സെക്രട്ടറി ടി.കെ.മുഹമ്മദ് റഫീഖ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി.ബാലന്, കെ.എം.കുഞ്ഞി, വി.പി.പി.ഷുഹൈബ്, ഡോ.വി.രാജീവന്, സി.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.ആദ്യമത്സരത്തില്‍ പയ്യന്നൂര്‍ കോളജ് ടീം ബൈസന്റൈൻ കൊച്ചിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കളിയിലെ കേമനായി പയ്യന്നൂര്‍ കോളജ് ടീമിലെ കെ.ശ്രീരാജ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു വൈകുന്നേരം നാലിന് ആലപ്പി എഫ്സി തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ടീമുമായി ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉള്‍പ്പെടെ 11 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
കേരള പ്രീമിയര്‍ ലീഗ് യോഗ്യതാ മത്സരങ്ങള്‍ക്ക് തൃക്കരിപ്പൂരില്‍ തുടക്കം
01:02 AM Sep 26, 2022 | Deepika.com