കൽപ്പറ്റ: വിദ്യാർഥികളെയും യുവജനങ്ങളെയും ലഹരി വിപത്തിൽനിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ജില്ലാ പോലീസ്’യോദ്ധാവ്’ എന്ന പേരിൽ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എച്ച്ഐഎംയുപി സ്കൂൾ പരിസരത്തു ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് നിർവഹിച്ചു. ഇതോടനുബന്ധിച്ചു ബൈക്ക് റാലി നടന്നു.
സിനിമാതാരം അബു സലിം, സന്തോഷ് ട്രോഫിതാരം കെ. മുഹമ്മദ് റാഷിദ്, പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കാഡറ്റ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, വിവിധ ക്ലബ് പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർ, വയനാട് ബൈക്കേഴ്സ് ക്ലബ് അംഗങ്ങൾ, പൾസ് എമർജൻസി ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
200 ഓളം ബൈക്കുകൾ റാലിയിൽ പങ്കെടുത്തു. എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് ആരംഭിച്ച റാലി പുതിയ ബസ്സ്റ്റാൻഡ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയ പരിസരത്ത് സമാപിച്ചു.
യോദ്ധാവ്: ജില്ലാതല ഉദ്ഘാടനം നടത്തി
12:53 AM Sep 26, 2022 | Deepika.com