മാനന്തവാടി: ഗവ.മെഡിക്കൽ കോളജിനുള്ള നിർമാണം ബോയ്സ് ടൗണിനു പകരം മറ്റൊരിടത്ത് നടത്തണമെന്ന വാദം അപലപനീയമാണെന്നു മാനന്തവാടി വികസന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ സ്ഥാപിക്കുന്നതു അട്ടിമറിക്കാൻ ചില കോണുകളിൽ ശ്രമം നടക്കുകയാണ്.
ആരോഗ്യ വകുപ്പിന് കൈമാറിയ ബോയ്സ് ടൗണിലെ ഭൂമിയിൽ കോളജ് നിർമാണം ഉടൻ ആരംഭിക്കണം. ബോയ്സ് ടൗണ്‍ മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ആരു നടത്തിയാലും വിലപ്പോകില്ല.
മാനന്തവാടി-എച്ച്ഡി കോട്ട റോഡ് പൂർണ തോതിൽ ഗതാഗത യോഗ്യമാക്കണം. നഗരത്തിൽ ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. അഡ്വ.പി.ജെ. ജോർജ്, മുസ്തഫ കോമത്ത്, നൈജു ജോസഫ്, കെ.എം. ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ബെസി പാറയ്ക്കൽ എന്നിവർ പങ്കെടുത്തു.
മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ നിർമിക്കരുതെന്ന വാദം അപലപനീയം: വികസന സമിതി
12:53 AM Sep 26, 2022 | Deepika.com