ജിദ്ദ: ഫാറൂക്ക് കോളേജിന്റെ "വണ്‍ ഫോർ വണ്‍', "എഡുസപ്പോർട്ട്' എന്നിവയിൽ ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ ജിദ്ദയുടെ സംഭാവന 3,10,000 രൂപ ഫോസ ജിദ്ദയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ ഫറോക്ക് (ട്രഷറർ), അഷ്റഫ് കോമു, അബ്ദുൾ സലാം ചാലിയം എന്നിവർ പ്രിൻസിപ്പൽ ഡോ. കെ.എം.നസീറിനു കോളേജിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചു കൈമാറി.
ജനാബ് കെ. കുഞ്ഞലവി കെ. ടി. ഹസൻ കോയ, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഇ. പി. ഇംബിച്ചിക്കോയ, ഡോ. പി.പി. യൂസഫ് അലി എന്നിവർ സന്നിധരായിരുന്നു. ഇപ്പോഴത്തെ കോവിഡ് പകർച്ചവ്യാധിയുടെ പ്രതികൂല സാഹചര്യത്തിലും ഫോസ ജിദ്ദ നൽകുന്ന സംഭാവനയ്ക്കും പിന്തുണയ്ക്കും അഷ്റഫ് മേലേവീട്ടിൽ പ്രസിഡന്റും സാഹിദ് കൊയപ്പത്തൊടി ജനൽ സെക്രട്ടറിയുമായ ജിദ്ദ കമ്മിറ്റിയോടുള്ള കടപ്പാടും നന്ദിയും അവർ അറിയിച്ചു.
ഫാറൂക്ക് കോളേജിലെ നിലവിലുള്ള ഒരു വിദ്യാർഥിയെ ഒരു പൂർവ വിദ്യാർഥി സ്പോണ്സർ ചെയ്യുന്നതിനുള്ള ഫോസയുടെ പദ്ധതിയാണ് "വണ്‍ ഫോർ വണ്‍'. ആർക്കും സംഭാവന ചെയ്യാൻ കഴിയുന്നതും അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതുമായ ഒരു ഫണ്ടാണ് എഡുസ്പോർട്ട്. രണ്ട് ഫണ്ടുകളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
റിപ്പോർട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
ഫോസ ജിദ്ദ സംഭാവന കൈമാറി
11:34 PM Jan 25, 2021 | Deepika.com