കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ തീരുമാനങ്ങൾ സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ചു. നേരത്തെ യാത്രക്കാരുടെ എണ്ണം ആയിരമായി കുറയ്ക്കുവാൻ രാജ്യത്തേക്ക് സർവീസ് നടത്തുന്ന വിമാന കന്പിനികളോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓരോ രാജ്യത്തുനിന്നുമുള്ള ക്വാട്ട നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് എയർവേസിൽ 84 യാത്രക്കാരും, തുർക്കി എയർവേസിൽ 63 യാത്രക്കാരും, സൗദിഅറേബ്യ ,ജോർദാൻ, മസ്കറ്റ് സ്ഥലങ്ങളിൽ നിന്നും 42 യാത്രക്കാർ വീതവും ദോഹയിൽ നിന്ന് 35 യാത്രക്കാരും അനുവദിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. അതിനിടെ രാജ്യത്ത് സർവീസ് നടത്തുന്ന വിമാനകന്പനികളോട് സ്വകാര്യ മെഡിക്കൽ സെൻററുകളുമായി കരാറുണ്ടാക്കാൻ ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് നിശ്ചിത ക്വാട്ട തീരുമാനിച്ച് ഡിജിസിഎ
11:29 PM Jan 25, 2021 | Deepika.com