നെന്മാറ : നെന്മാറ നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ അവലോകനം നെ·ാറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്നു.
നിയോജക മണ്ഡലത്തിലെ പ്രവർത്തന അവലോകനം എംഎൽഎ, കെ.ബാബു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 459 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 957 പേർക്ക് തൊഴിലവസരവും 14.93 കോടി രൂപയുടെ നിക്ഷേപവും നടന്നതായി യോഗം വിലയിരുത്തി.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗിരീഷ് അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസർ വിനീത് കുമാർ ലീഡ് ബാങ്ക് ഓഫീസർ സന്തോഷ്, നെന്മാറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബാലകൃഷ്ണൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിതജയൻ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനേഷ്, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായി രാധ, പുതുനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരൻ എന്നിവർ സംസാരിച്ചു. കൊല്ലംകോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസിൽ പീതാംബരൻ നന്ദി പറഞ്ഞു. വിവിധ ബാങ്ക് പ്രതിനിധികൾ നെ·ാറ നിയോജക മണ്ഡലത്തിലെ വ്യവസായ വകുപ്പ് ഇന്റെണുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
നെന്മാറ നിയോജകമണ്ഡലം അവലോകന യോഗം നടത്തി
12:40 AM Sep 26, 2022 | Deepika.com