അഗളി : അട്ടപ്പാടി പുതുർ ജിടിഎച്ച്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ക്യാന്പി (ചിരാത്)ന്റെ ഉദ്ഘാടനം എസ്പിസി എഡിഎൻഒ സതീന്ദ്രൻ നിർവഹിച്ചു. പുതൂരിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് പി.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ഇൻ ചാർജ് കെ.കെ. സജിവ്, സിപിഒ പി.ടി. ബൈജു, അധ്യാപകരായ ബീന (വിഎച്ച്എസ്ഇ പ്രിൻസിപ്പൽ), കാളിമുത്തു, കെ.സിന്ധു, കെ.സമീന പ്രസംഗിച്ചു. ക്യാന്പിനോടനുബന്ധിച്ച് ട്രൈബൽ കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ ഉല്‍പ്പന്ന നിർമ്മാണത്തിനുള്ള പരിശീലനം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നല്കി. ലൈസോൾ മൾട്ടി പർപസ് ലിക്വിഡ് സോപ്പ്, ഹാർപിക്, ഹാൻഡ്വാഷ്, ഫിനോയിൽ, ഏറിയൽ സോപ്പ് പൊടി, എന്നിവയുടെ നിർമ്മാണ രീതിയാണ് കുടുംബശ്രീ അംഗങ്ങളെ പരിചയപ്പെടുത്തിയത്. പരിശീലന പരിപാടി പിടിഎ പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി അധ്യാപകരും എസ്പിസി സിപിഒയുമായ പി.ടി. ബൈജു ആണ് നിർമ്മാണ രീതികൾ കേഡറ്റുകൾക്ക് പകർന്നു നല്‍കിയത്.
ചിരാത് ത്രിദിന ക്യാന്പ് സംഘടിപ്പിച്ചു
12:40 AM Sep 26, 2022 | Deepika.com