കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 161,285 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,695 പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,463,176 ആയി. 507 പേരാണു ഇന്നലെ രോഗ മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 154,253 ആയി. ചികിൽസയിൽ 6,080 പേരും തീവ്ര പരിചരണത്തിൽ 48 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 384 പേർക്ക് കോവിഡ്; 507 പേർ രോഗമുക്തരായി
11:27 PM Jan 25, 2021 | Deepika.com