ഒറ്റപ്പാലം : കടന്പൂരിൽ തടയണ പദ്ധതിക്ക് ഒരേക്കർ ഏറ്റെടുക്കാൻ തീരുമാനം. അന്പലപ്പാറ കടന്പൂരിലാണ് നിർദിഷ്ട തടയണ പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. കടന്പൂർ പനയൂർക്കാവിന് സമീപത്തെ പനേരിക്കുളത്തിന്റെ വശങ്ങളിലെ ഒരേക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കെ.പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. 202021 ബജറ്റിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിലാണ് തടയണ നിർമിക്കുന്നത്. 60 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാവും തടയണ. സ്ഥലമേറ്റെടുത്താൽ ഒരു മാസത്തിനകം ഭരണാനുമതി ലഭ്യമാക്കാൻ കഴിയുമെന്ന് കെ.പ്രേംകുമാർ എംഎൽഎ പറഞ്ഞു.
കാന്പയിൻ സംഘടിപ്പിച്ചു
അഗളി : അഗളി ഗവ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടർ ലിറ്ററസി ക്ലബ്ബും സ്റ്റുഡന്റസ് പോലീസും സംയുക്തമായി അട്ടപ്പാടി ബ്ലോക്കിലെ അഗളി പഞ്ചായത്തിലെ വിവിധ പ്രേദേശങ്ങളായ കുറവൻകണ്ടി, എസ്സി കോളനി, താവളം, പരപ്പൻതറ, കുന്നൻചാള, പ്ലാമരം, നരസിമുക്ക് എന്നിവടങ്ങളിൽ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്ന ക്യാന്പയിൻ സംഘടിപ്പിച്ചു.
മണ്ണാർക്കാട് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാന്പയിൻ സംഘടിപ്പിച്ചത് അഗളി സ്കൂളിലെ വിദ്യാർത്ഥികളായ പി.കെ. മുഹമ്മദ് നാഷിഫ്, എസ്.അനന്ദു, വി.എസ്. അജ്മൽ, ജിതിൻ ബിജു, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ഇലക്ടറൽ ലിറ്റർ സി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനറുമായ ടി.സത്യൻ ബിഎൽഒമാർ ആയ ഗീത, ജാനഗി മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ജി.മജു, ഇലക്ഷൻ ക്ലർക്ക് വി.ജിജിൻ എന്നിവർ നേതൃത്വം നല്കി.
തടയണ പദ്ധതിക്ക് ഒരേക്കർ ഏറ്റെടുക്കാൻ തീരുമാനം
12:40 AM Sep 26, 2022 | Deepika.com