ജിദ്ദ : ഇന്ത്യൻ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗൾഫിൽ 916 കേന്ദ്രങ്ങളിൽ ’ഫോർ ഫെഡറൽ’ സംഘടിപ്പിക്കുന്നു. സർവാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവും കൊണ്ട് ഇന്ത്യയുടെ ഫെഡറൽ സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തും ഇതിനെതിരെ പരസ്പര പങ്കാളിത്തവും കടന്നുകയറ്റമില്ലാത്ത ഭരണ നിർവഹണവും സഹകരണവും വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കലുമാണ് പരിപാടിയുടെ ലക്ഷ്യം.
’സർവാധിപത്യത്തിന് വഴിമാറുന്ന ഇന്ത്യൻ ഫെഡറലിസം’ എന്ന വിഷയത്തിൽ പഠനവും സംവാദവും പ്രതിജ്ഞയും അടങ്ങുന്നതാണ് പരിപാടി. സംഗമത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സ് പരേഡും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ’ഫോർ ഫെഡറലി’ൽ സംബന്ധിക്കും.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
റിപബ്ലിക് ദിനത്തിൽ ഫോർ ഫെഡറൽ സംഘടിപ്പിക്കും
11:20 PM Jan 25, 2021 | Deepika.com