ഹൂസ്റ്റണ്‍: ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ്(ഐഎൻഒസി) കേരളാ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും . ഇന്ത്യാ മഹാരാജ്യത്തിന്റെ 72മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 തിങ്കളാഴ്ച രാത്രി എട്ടിന് സൂംമീറ്റ് വഴിയായി പ്രസിഡന്റ് ലീലാ മാരോട്ടിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.
മഹാനായ ഡോ. ബീ.ആർ അംബേദ്കർ രചിച്ച ഭരണഘടന പ്രാവർത്തികമാക്കിയ ഈ സുപ്രധാന പരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് ആഗോള ചെയർമാൻ സാം പിട്രോഡാ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം, പ്രസിഡന്റ് മെഹിന്ദർ സിംഗ് എന്നിവർ ജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ ദേശഭക്തി വിളിച്ചോതുന്ന സ്ലൈഡുകൾ അവതരിപ്പിക്കും.
ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ത്യാഗം സഹിച്ചവരെ സ്മരിക്കുന്ന ഈ വേളയിൽ എല്ലാവരും ഇതിൽ സംബന്ധിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ലീല മാരേട്ട് (6465398443), തോമസ് മാത്യു (775091947), സജി കരിന്പന്നൂർ (8134014178),വിപിൻ രാജ് (7033078445).
സൂം മീറ്റിംഗിൽ പങ്കെടുക്കാനുള്ള വിവരങ്ങൾ: Zoom ID. 83854973771
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
ഐഎൻഒസി കേരള ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷത്തിൽ റോജി എം. ജോണ്‍ എംഎൽഎ മുഖ്യാതിഥി
11:17 PM Jan 25, 2021 | Deepika.com