പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ഒരു വർഷമായി നിലനിന്ന കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായി. കളക്ടറേറ്റിലെ ബി ബ്ലോക്കിൽ നിന്ന് ഏറ്റവും മുകളിലത്തെ നിലയിലെ കുടിവെള്ള ടാങ്കിലേക്ക് ജലം എത്തിക്കുന്ന പൈപ്പുകളിലെ പൊട്ടലാണ് പ്രശ്നത്തിന് കാരണമായിരുന്നത്.
ആറാമത്തെ നില കടന്നു മുകളിലേക്കു പോകുന്ന രണ്ട് പിവിസി ലൈനുകളിലായിരുന്നു ചോർച്ചയുണ്ടായിരുന്നത്. ഇത്മൂലം ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ജലസംഭരണിയിൽ ജലം ആവശ്യത്തിന് എത്താത്ത അവസ്ഥ ഉണ്ടായിരുന്നു. പൊട്ടലുള്ള പൈപ്പുകൾ പൂർണമായി മാറ്റി സ്ഥാപിച്ചതോടെയാണ് ചോർച്ചയ്ക്ക് പരിഹാരമായത്.
അറ്റകുറ്റപ്പണി പൂർത്തീകരിച്ച ശേഷം ഇന്നലെ വൈകി ജലവിതരണം പുനഃസ്ഥാപിച്ചു.
അറ്റകുറ്റപ്പണി പൂർത്തിയായി; കുടിവെള്ള പ്രശ്നത്തിന് പരിഹാരം
11:37 PM Sep 25, 2022 | Deepika.com