നെടുമങ്ങാട് : കണ്ണമ്പള്ളി നവോദയ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ 44-ാം വാർഷികാഘോഷ പരിപാടികൾ ജി.സ്റ്റീഫൻ എംഎൽഎയും സാംസ്കാരിക സായാഹ്നം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി. കാർത്തികേയൻ നായരും ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.എൽ. അജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കമലരാജ്, ക്ലബ്ബ് സെക്രട്ടറി ബി.എസ്. ഉമേഷ്, കെ.ജി. സൂരജ്, അരുൺ ലാൽ, രതീഷ് എന്നിവർ പ്രസംഗിച്ചു.
ഘടം വാദ്യോപകരണ വിദഗ്ധൻ അപ്പുക്കുട്ടൻ നായർ, യുവ ചലച്ചിത്ര സംഗീതസംവിധാനകൻ അഭിലാഷ്, അനീഷ് ചന്ദ്രമോഹൻ, ഗായകൻ പ്രശാന്ത് പ്രമദം, ആരോഗ്യരംഗത്ത് മികവ് തെളിയിച്ച ഡോ. ജിബിൻ, പി.ആർ. രാഖി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കു വേണ്ടി വിവിധ കലാകായിക മത്സരങ്ങളും അമച്വർ നാടകങ്ങൾ, ഗാനസന്ധ്യ, ഫ്യൂഷൻ എന്നിവയും സംഘടിപ്പിച്ചു.
കണ്ണന്പള്ളി നവോദയ ക്ലബ്ബ് വാർഷികാഘോഷം
11:36 PM Sep 25, 2022 | Deepika.com