നേമം : കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നേമം ഗവ. യുപിഎസിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നടത്തിയ മത്സരങ്ങൾ ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം. മുഹമ്മദ് അധ്യക്ഷനായി.
ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ, എം.ആർ. സൗമ്യ, അധ്യാപകരായ വി.ആർ. സിന്ധു, എം.വി. അഞ്ജു, പ്രിയാകുമാരി എന്നിവർ നേതൃത്വം നൽകി. ലഹരി സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുകൾ എന്ന വിഷയത്തിൽ പോസ്റ്റർ രചന, ലഹരി ഉപയോഗവും ആരാഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഉപന്യാസരചന എന്നിവയും നടത്തി.
നേമത്ത് ലഹരി വിരുദ്ധ പ്രശ്നോത്തരി സംഘടിപ്പിച്ചു
11:36 PM Sep 25, 2022 | Deepika.com