യുവദീപ്തി എസ്എംവൈഎം കലാമത്സരങ്ങൾ നടത്തി
11:34 PM Sep 25, 2022 | Deepika.com
തിരുവനന്തപുരം: യുവദീപ്തി എസ്എംവൈഎം തിരുവനന്തപുരം ഫൊറോന കലാമത്സരങ്ങൾ "ഉത്സവ് 2022' കവടിയാർ സെന്റ് ഷന്താൾ സ്കൂളിൽ നടത്തി. ഒന്പത് ഇടവകകളിൽ നിന്നായി ഇരുന്നൂറോളം കലാപ്രതിഭകൾ പങ്കെടുത്ത മത്സരങ്ങൾ കവടിയാർ സെന്റ് ഷന്താൾ സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി മരിയ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജിയോ ജോൺസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ ആമുഖപ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ ലിറ്റി, ജനറൽ സെക്രട്ടറി മെർലിൻ തോമസ്, സെക്രട്ടറി അബിത പോൾസൺ എന്നിവർ പ്രസംഗിച്ചു. കലാ മത്സരങ്ങളിൽ കേശവദാസപുരം ഗീവർഗീസ് സഹദാ യൂണിറ്റ്, കണ്ണമ്മൂല മദർ തെരേസ യൂണിറ്റ്, തിരുവല്ലം സേക്രട്ട് ഹാർട്ട് യൂണിറ്റ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിപാടികൾക്ക് ജെറിൻ ജോസ്, പി.ആരിഷ്, അജോൾഡ് മാർട്ടിൻ ജോസ്, റിച്ച രാജു മാത്യൂസ്, ജെറി ജസ്റ്റിൻഎന്നിവർ നേതൃത്വം നൽകി.