പേരൂര്‍ക്കട: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഡപ്യൂട്ടി കമ്മീഷണര്‍ അജിത്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍ സിറ്റി എസിപി സി.എസ്. ഹരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം മാര്‍ത്താമാ യുവജന സഖ്യവും കൊല്ലം ഭദ്രാസനവുമായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. യുവജന സഖ്യവും മെഡിക്കല്‍കോളജ് പോലീസ് ടീമും തമ്മിലുള്ള മത്സരത്തില്‍ എസ്ഐ സി.പി. പ്രശാന്ത് നയിച്ച മെഡിക്കല്‍കോളജ് ടീം വിജയിച്ചു.
ശുചീകരണം നടത്തി
വെള്ളറട: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട് വാര്‍ഡില്‍ ശുചീകരണം നടത്തി.വാര്‍ഡ് മെമ്പര്‍ ആര്. വിജയന്റെ നേതൃത്വത്തില്‍ രണ്ടാംതോട് നിന്നും തൈക്കാവിലേക്ക് പോകുന്ന റോഡിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ബിജെപി ബൂത്ത് പ്രസിഡന്റ് രതീഷ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിജു കുമാര്‍, സംയോജകന്‍, മഞ്ചാടിമൂട് വിഷ്ണു ,ശ്രീകാന്ത് ,വിനു എന്നിവര്‍ പങ്കെടുത്തു.
സെമിനാർ സംഘടിപ്പിച്ചു
പാലോട് :യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോയും പെരിങ്ങമല ഇക്ബാൽ കോളജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലും ചേർന്ന് എംപ്ലോയബിലിറ്റി ഡെവലപ്മെന്റ് സെമിനാർ സംഘടിപ്പിച്ചു. ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ.എം.അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സുരേഷ് ബാബു അധ്യക്ഷനായി. കരിയർ കൗൺസിലർ വി.ആർ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ. റസീന, എസ്. രതീഷ് കുമാർ, എസ്. സജീർ, എൻ. നൗഫിയ തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണം: ക്രിക്കറ്റ് മത്സരം നടത്തി
11:34 PM Sep 25, 2022 | Deepika.com