മെഡിക്കല്‍കോളജ്: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ കേരളാ ഘടകം കണ്ണൂര്‍ ടാജ് ബേക്കല്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ റസിഡന്റ് ഡോ. അനൂപ് പ്രബന്ധാവതരണത്തില്‍ ഒന്നാംസ്ഥാനം നേടി. മഹാധമനിയുടെ ഭിത്തിയിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും വ്യതിയാനങ്ങളുടെ വിശദമായ പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. മഹാധമനിയിലുണ്ടാകുന്ന മാരക രോഗങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ പഠനം സഹായിക്കും.
നാടക പര്യടനം ഉദ്ഘാടനം ചെയ്തു
വിഴിഞ്ഞം: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇപ്റ്റ തിയറ്റർ ഗ്രൂപ്പ് നടത്തുന്നരക്ത സാക്ഷ്യം ഏക പാത്ര നാടകത്തിന്റെ പര്യടനം കാഞ്ഞിരംകുളത്ത് നിന്ന് ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നാലിന് കോവളം മണ്ഡലത്തിലെ കാഞ്ഞിരംകുളത്ത് നിന്ന് ആരംഭിച്ച നാടകത്തിന്റെ പര്യടനോദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.
മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. സിന്ധുരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പള്ളിച്ചൽ വിജയൻ, നാടകത്തിന്റെ സംഘാടകനും സംസ്ഥാനകമ്മിറ്റി അംഗവുമായ മനോജ് ഇടമന, ജില്ലാ കമ്മിറ്റി അംഗം സി.എസ്.രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജിസ്തി, ഊക്കോട് കൃഷ്ണൻ കുട്ടി, വിലാസൻ , ബൈജു , കരിംകുളം മുരുകൻ എന്നിവർ പങ്കെടുത്തു.
മഹാധമനിയിലുണ്ടാകുന്ന മാരക രോഗങ്ങള്‍: ഡോ. അനൂപിന് പുരസ്കാരം
11:34 PM Sep 25, 2022 | Deepika.com