ന്യൂജേഴ്സി: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ചൊവ്വാഴ്ച വൈകിട്ട് അമേരിക്കൻ സെൻട്രൽ സമയം ഏഴിന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്സി പ്രൊവിൻസ് ഉദ്ഘാടനവും നടത്തപ്പെടും.
മുൻ എംപിയും കേരളാ കോണ്‍ഗ്രസ് (എം) പാർട്ടി ചെയർമാനുമായ ജോസ്. കെ. മാണി മുഖ്യാതിഥിയായി പങ്കെടുത്തു ഉദ്ഘാടന കർമം നിർവഹിക്കും. മനോരമ ന്യൂസ് മേക്കർ 2020 ഫൈനലിസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന ജോസ് കെ. മാണിയുടെ നിറസാന്നിധ്യം ചടങ്ങിന് ആകർഷകമാകും.
വിശിഷ്ടാതിഥി മുൻ ഡിജിപി. ജേക്കബ് പുന്നൂസ് മുഖ്യ പ്രസംഗം നടത്തും. തന്റെ പരിചയ സന്പത്തുകൊണ്ടും വാക്ചാതുര്യം കൊണ്ടും ലോകം എന്പാടുമുള്ള പ്രവാസികളുടെ കണ്ണിലുണ്ണി ആയി മാറിയ മുൻ ഡിജിപി. സദസിനെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് മാത്രമല്ല അനുഭവ സന്പത്താകും സദസ്യർക്കെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടികൾക്ക് കൊഴുപ്പേകുവാൻ ഫ്ലാവെർസ് ടോപ് സിംഗേഴ്സ് റിയാലിറ്റി ഷോയിൽ ആയിരങ്ങളുടെ മനം കവർന്ന സഹോദരിമാർ അതിഥി ദിനേശ് നായരും അനന്യ ദിനേശ് നായരും ഒപ്പം ചേരുന്നു. ഒപ്പത്തിനൊപ്പം മറ്റു പാട്ടുകാരോട് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ മത്സരിച്ചുകൊണ്ടു പതിനായിരക്കണക്കിന് ആരാധകരെ നേടിയ ഈ കൊച്ചു മിടുക്കികൾ പരിപാടി മാധുര്യമേറിയതാക്കും.
ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് ജിനു തര്യൻ, ജനറൽ സെക്രട്ടറി നിഖിൽ മാണി, ട്രഷറർ അല്ലൻ ഫിലിപ്പ്, വൈസ് ചെയർമാൻ ബിബിൻ മൈക്കിൾ, അഡ്വൈസറി ചെയർമാൻ രഘുനാഥ് അയ്യർ, ടിറ്റോ വര്‍ഗീസ് യൂത്ത് ഫോറം പ്രസിഡന്റ്, രഞ്ജു തങ്കപ്പൻ കൾച്ചറൽ ഫോറം പ്രസിഡന്റ്, സുമേഷ് സുരേന്ദ്രൻ, ആന്റണി ജോസഫ്, ഷൈബു, അരുണ്‍ ചെന്പരത്തി, മാത്യു ഈപ്പൻ, ഷെല്ലി ജോസ്, അലക്സ് ഡാനിയേൽ, റിമി കുരിയൻ, രാജീവ് ജോർജ്, ജേക്കബ് തോമസ്, മുതലായവർ സത്യപ്രതിജ്ഞ ചൊല്ലി പ്രോവിൻസിന്റെ ചുമതല ഏറ്റെടുക്കും.
വേൾഡ് മലയാളി കൗണ്‍സിൽ പ്രൊവിൻസുകൾ ഒന്നൊന്നായി രൂപപ്പെടുന്പോൾ ലോകത്തിലെ തന്നെ മലയാളികളുടെ ഏറ്റവും വലിയ നെറ്റ്വർക്ക് സംഘടനയുടെ നെറ്റിലെ ഒരു കണ്ണി കൂടി നെയ്തെടുത്തതായി കണക്കാക്കാമെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഏവരും അനുമോദനം അർഹിക്കുന്നുവെന്നും ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഓർഗ്) പി.സി. മാത്യു പറഞ്ഞു.
റീജണ്‍ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നന്പിയാർ, ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മരേട്ട്, ശാന്താ പിള്ള, എൽദോ പീറ്റർ, സെസിൽ ചെറിയാൻ, ജോണ്സണ് തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി, ചാക്കോ കോയിക്കലേത്, ഗാരി നായർ, മുതലായ റീജിയൻ നേതാക്കൾ ആശംസകൾ നേർന്നു.
എ വണ്‍ ടിവി ചാനൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം ഫേസ് ബുക്കിലും യുടൂബിലും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്ന് എ വണ്‍ ടി വി ഉടമ കൂടി ആയ ഫിലിപ്പ് മാരേട്ട്, വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ പബ്ലിക് റിലേഷൻ ഓഫീസർ അനിൽ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, അഡ്മിൻ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോ. വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറന്പൻകുടി, അസോസിയേറ്റ് സെക്രട്ടറി മുതലായവർ പരിപാടികളുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വേൾഡ് മലയാളി കൗണ്‍സിൽ റിപ്പബ്ലിക്ക് ദിനാഘോഷവും നോർത്ത് ജേഴ്സി പ്രൊവിൻസ് ഉദ്ഘാടനവും
11:01 PM Jan 25, 2021 | Deepika.com