അനുസ്മരണം നടത്തി
11:34 PM Sep 25, 2022 | Deepika.com
നെയ്യാറ്റിന്‍കര: ആധുനികതയെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്ന കഥാകൃത്താണ് എസ്.വി. വേണുഗോപന്നായരെന്ന് എം.എം. ഹസന് പറഞ്ഞു. കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച എസ്.വി.വേണുഗോപൻനായർ അനുസ്മരണ സമ്മേളനം നെയ്യാറ്റിന്‍കര സുഗതസ്മൃതിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അഡ്വ.കെ. വിനോദ് സെൻ അധ്യക്ഷനായി. മുൻ എംഎൽഎ എ.ടി.ജോർജ്, എം. മണികണ്ഠൻ, രചന ഭാഷാകേന്ദ്രം ഡയറക്ടർ വേലപ്പൻനായർ, ഡോ. ശ്രീജ ശങ്കർ, സി.വി.സുരേഷ്, ബേബി ജോൺ, അഡ്വ. തലയൽ പ്രകാശ്, മാരായമുട്ടം സുരേഷ്, ശ്രീധരൻ നായർ, അവനീന്ദ്രകുമാർ, മുഹിനുദീൻ, ദസ്തഗീർ, അഡ്വ.അരുൺ എന്നിവർ സംബന്ധിച്ചു.