കാട്ടാക്കട: വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമഥേയത്തില്‍ ലോകത്തിലെ ആദ്യ ദേവാലയമായ തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയ തിരുനാളിന് തുടക്കമായി. മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തിലെ ദേവദാസന് ഫാ. അദെയോ ദാത്തൂസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖാ പ്രയാണത്തോടെയാണ് തിരുനാള്‍ അഘോഷങ്ങള്‍ക്ക് തുടക്കമായത്. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാൾ മോണ്‍.ജി. കൃസ്തുദാസ് കെസിവൈഎം രൂപതാ പ്രസിഡന്റ് അനൂപിന് ദീപശിഖ കൈമാറി ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. കെസിവൈഎം ഫൊറോനാ ഡയറക്ടര്‍ ഫാ. അനീഷ് , ഫാ.ഡെന്നിസ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് രൂപത വികാരി ജനറാൾ മോണ്‍. ജി ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വച്ചിച്ചു. രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റര്‍ മോണ്‍. വി.പി.ജോസ് വചന സന്ദേശം നൽകി.ഒക്ടോര്‍ രണ്ടിന് രാവിലെ ഒന്‍പതിന് രൂപതാ ലിറ്റില്‍വെ സംഗമവും വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണവും നടത്തും. തിരുനാള്‍ സമാപന ദിനമായ ഒക്ടോബര്‍ രണ്ടി ന് രാവിലെ 10 ന് നടക്കുന്ന സമാപന ദിവ്യബലിക്ക് കാട്ടാക്കട റീജണൽ കോ- ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയ തിരുനാളിന് തുടക്കമായി
11:34 PM Sep 25, 2022 | Deepika.com