പന്തളം: മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസിന്റെ സഹോദരൻ കുരന്പാല ശങ്കരത്തിൽ നേടിയവിളയിൽ ഗ്രേയ്സ് ഭവനിൽ ഫിലിപ്പ് മത്തായി (75) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുരന്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
പന്തളം കൊശമറ്റം ഫിനാൻസ് മാനേജർ, ഹോളിസ്റ്റിക്ക് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, യുസിഫ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാരയ്ക്കാട് ചെറുകാലേത്ത് ഗ്രേയ്സ് കോട്ടേജിൽ ബേബി ഫിലിപ്പ് (റിട്ട. അധ്യാപിക). മക്കൾ: റോഷ്നി,(ബെംഗളൂരു), റോഷിൻ, റോസിലി (ദുബായ്). മരുമക്കൾ: ഇളമണ്ണൂർ ബിനു ഭവനിൽ ബിനു ബേബി (ബെംഗളൂരു), കടന്പനാട് പള്ളിവാതിൽക്കൽ അജി ജയിംസ്,(ബിസിനസ്), ചെന്നിത്തല മഠത്തിൽ ശാന്തി ഭവനിൽ ടി .ടി. വിൽസണ്,(ദുബായ്).
റിപ്പോർട്ട്: രാജു ശങ്കരത്തിൽ
ഡോ. ജോഷ്വ മാർ നിക്കോദിമോസിന്റെ സഹോദരൻ ഫിലിപ്പ് മത്തായി നിര്യാതനായി
10:51 PM Jan 25, 2021 | Deepika.com