ആലപ്പുഴ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, ഓഗസ്റ്റ് മാസത്തിലെ കമ്മീഷൻ ഉടൻ നൽകുക, സർക്കാർ പ്രഖ്യാപിച്ച ഉത്സവബത്ത നൽകുക, വ്യാപാരികൾക്കു നൽകാനുള്ള കിറ്റ് കമ്മീഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നു മുഴുവൻ താലൂക്ക് സപ്ലൈ ഓഫീസുകളുടെ മുന്നിലും ധർണ നടത്താൻ സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് മോഹനൻ ഭരണിക്കാവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട്, ജില്ലാ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണപിള്ള, എം. അൻസാരി, മുരളി വൃന്ദാവനം, അനിൽ തോമസ്, എം. വിശ്വനാഥ പിള്ള എന്നിവർ പ്രസംഗിച്ചു.
വേതന പരിഷ്കരണം: റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
11:12 PM Sep 25, 2022 | Deepika.com