ആലപ്പുഴ: ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദിശ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് 2024 ഓടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തീവ്രയത്നമാണ് സർക്കാർ നടത്തുന്നതെന്ന് എച്ച്. സലാം എംഎൽഎ പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബലിറ്റി സെൻറർ കളർകോട് എസ്ഡി കോളജിന്റെ സഹകരണത്തോടെ ദിശ തൊഴിൽ മേള എന്ന പേരിൽ നടത്തിയ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1613 ഉദ്യോഗാർഥികൾ പങ്കെടുത്ത തൊഴിൽ മേളയിൽ സ്വകാര്യ മേഖലയിലെ 27 കമ്പനികൾ, രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങൾ, ആറ് മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ, ജൂവലറികൾ ഉൾപ്പടെയുള്ള റീട്ടയിൽ സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ കമ്പനി പ്രതിനിധികൾ എന്നിവർ തൊഴിൽ ദാതാക്കളായി പങ്കെടുത്തു. വിധ സ്ഥാപനങ്ങളിലേക്ക് 389 ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തു. 486 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.
എസ്ഡി കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർ പേഴ്സൺ സൗമ്യ രാജ് അധ്യക്ഷയായി. വാർഡ് കൗൺസിലർ എസ്. ഹരികൃഷ്ണൻ, കോളജ് പ്രിൻസിപ്പൽ ഡോ. എൻ. സരസ്വതി, എംപ്ലോയ്മെന്റ് ഓഫീസർ മഞ്ജു വി. നായർ, കരിയം ഗൈഡൻസ് കോ-ഓർഡിനേറ്റർ ദാമു ചന്ദ്രൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ദിശ മെഗാ ജോബ് ഫെയര്‍ നടത്തി
11:12 PM Sep 25, 2022 | Deepika.com