അമ്പലപ്പുഴ: നീർക്കുന്നം പീസ് റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും നടത്തി. അൽ ഹുദാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ. ഹാഷിം അധ്യക്ഷ വഹിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം ബോധവത്കരണ ക്ലാസ് നയിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, യു. എം. കബീർ, റസിയാ ബീവി, ബഷീർ തുണ്ടിൽ, ജി ചന്ദ്രശേഖരക്കുറുപ്പ്, ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ്, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു. റസിഡന്റ്സ് അസോസിയേഷനു കീഴിലെ മുതിർന്ന അംഗങ്ങളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും യോഗത്തിൽ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നീർക്കുന്നം പീസ് റസിഡന്റ്സ് അസോ. കുടുംബസംഗമം നടത്തി
11:12 PM Sep 25, 2022 | Deepika.com