എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും കുട്ടനാട് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ തമസോമാ ജ്യോതിര്‍ഗമയ എന്ന പേരില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി. ജില്ലാക്കോടതി സബ് ജഡ്ജിയും ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറിയുമായ എം.ടി. ജലജാ റാണി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി. സജികുമാര്‍ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, കുട്ടനാട് താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ആർ. ശ്രീവിദ്യ, ഹെഡ്മാസ്റ്റര് സില്‍ജോ സി. കണ്ടത്തില്‍, പിടിഎ പ്രിസിഡന്റ് ജോസഫ് വർഗീസ്, ബീന ജോസ്, കെ. എയ്ഞ്ചലീന, എയ്ഞ്ചല്‍ റോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ തലത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ലഹരി വിരുദ്ധ ക്ലാസ് നടത്തിയത്.
ലഹരി വിരുദ്ധ ക്ലാസ് നടത്തി
11:12 PM Sep 25, 2022 | Deepika.com