ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി അതിരൂപത കേരള കത്തോലിക്ക വിദ്യാര്‍ഥി പ്രസ്ഥാനവും ചങ്ങനാശേരി എസ്എബിഎസ് പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിച്ച ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി ശതോത്തര സുവര്‍ണ ജയന്തി ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ പച്ച സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലെ ആല്ഫിന് ജോസഫ്, റിജോയിസ് പി. വര്‍ഗീസ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ ജാന്‍വി ആന്‍ ജോസി, ജെനീസ ജസ്റ്റിന് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും അതേ സ്കൂളിലെ ജാനാ എലിസബത്ത് രാജ്, ഏയ്ഞ്ചലാ ജോണ്സണ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ്സ് ജിഎച്ച് സ്കൂളിലെ അശ്വതി സി ജോണ്‍, സ്റ്റെഫി സോജി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും എസ്ബി ഹൈസ്കൂളിലെ ബെവന് ബിജു, ആല്വിന് വി. ഷാജി എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും ചങ്ങനാശേരി സെന്റ് ആന്‍സ് ജിഎച്ച് സ്കൂളിലെ ഏയ്ഞ്ചലാ മേരി മോനിച്ചന്, അലീന തെരേസ് തോമസ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.
ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിറ്റാ മുള്ളംപാറയ്ക്കല്, ഡയറക്ടര്‍ ഫാ. സിനു വേളങ്ങാട്ടുശേരി, സിസ്റ്റർ റോസ് മേക്കരശേരി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് സോണിച്ചന്‍ കോലേട്ട്, വൈസ് പ്രസിഡന്റ് സിനി ജോസഫ്, കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോസ് മേക്കരശേരി എന്നിവര്‍ പ്രസംഗിച്ചു.
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി ശതോത്തര സുവര്‍ണ ജയന്തി ക്വിസ് മത്സര വിജയികൾ
11:09 PM Sep 25, 2022 | Deepika.com