ചെങ്ങന്നൂർ: സാമൂഹ്യമായിട്ടുള്ള ഇടപെടലുകളും ശീലങ്ങളും മൂല്യങ്ങളുമെല്ലാം കുട്ടികൾ പഠിക്കുന്നതും അവരുടെ വ്യക്തിത്വ വികസനത്തിന് ശക്തമായ അടിത്തറ പാകുന്നതും അങ്കണവാടികളാണെന്ന് കേന്ദ്ര പാർലമെന്ററി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവൻവണ്ടൂർ പഞ്ചായത്ത് 146-ാം നമ്പർ ഇരമല്ലിക്കര ഹൈടെക് അങ്കണവാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ അധ്യക്ഷനായി. വാർഡ് അംഗം നിഷ ടി. നായർ സ്വാഗതം പറഞ്ഞു.
പ്രമോദ് കാരയ്ക്കാട്, രശ്മി സുഭാഷ്, ടി. ഗോപി, സജു ഇടക്കല്ലിൽ, ശ്രീവിദ്യ സുരേഷ്, കലാരമേശ്, എസ്.കെ. രാജീവ്, അജയകുമാർ, എസ്. രഞ്ജിത്ത്, ജിപ്സൺ ജോസ്, ദിവ്യശ്രീ, ഗോപീകൃഷ്ണൻ, ബിജി ഏബ്രഹാം, സൗമ്യമോൾ, സന്ധ്യ എസ്. എന്നിവർ പ്രസംഗിച്ചു.
രാധാകൃഷ്ണപിള്ള ഇല്ലത്ത് ,ഇന്ദിര കൃഷ്ണൻകുട്ടി,സുധാമണി ,88 വയസുള്ള മുൻ അങ്കൺവാടി ഹെൽപ്പർ അമ്മുക്കുട്ടിയമ്മ (കൊണ്ടുർ ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെ ഫണ്ടും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്താൽ 20 ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചെലവ്.
സമീപവാസിയായ ഇല്ലത്ത് ഇ.കെ. ചെല്ലമ്മ സൗജന്യമായി നൽകിയ
വസ്തുവിലാണ് അങ്കണവാടി സ്ഥാപിച്ചത്.
600 ചതുരശ്രഅടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇന്റീരിയല്‍ ഡെക്കറേഷന്, ഇന്റര്‍ലോക്കിംഗ്, എല്‍ഇഡി പ്രൊജക്ടര്‍ ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, ആര്‍ട്ട് വര്‍ക്ക് , പഠനമുറി സ്മാർട്ട് കിച്ചൻ ,വാട്ടർ പ്യൂരിഫയർ തുടങ്ങിയവയും ചുറ്റുമതിലും നിര്‍മ്മിച്ചിട്ടുണ്ട്.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു ശക്തമായ അടിത്തറ പാകുന്നത് അങ്കണവാടികൾ: മന്ത്രി വി. മുരളീധരൻ
11:09 PM Sep 25, 2022 | Deepika.com